Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead Kannur

Kannur

ക​ണ്ണൂ​രി​നെ വൈ​ഗ മ​ധു ന​യി​ക്കും

ക​ണ്ണൂ​ർ: ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ ഇ​രി​ട്ടി അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ വ​നി​താ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ടീ​മി​നെ വൈ​ഗ മ​ധു ന​യി​ക്കും. പാ​തി​രി​യാ​ട് കോ​ട്ട​യം രാ​ജാ​സ്ഹൈ​സ്കൂ​ളി​ലെ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഒ.​പി. ശി​വാം​ഗ​ന​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. എ.​അ​ഷ്മി​ക, ആ​ൻ മ​റി​യ സ​ജി , വി.​കെ. അ​ൻ​വേ​ദി​ക, എം.​കീ​ർ​ത്ത​ന, കെ.​ആ​ദ്യ , ടി.​അ​ന​ന്യ, ആ​ൽ​വി എ​സ്. കൃ​ഷ്ണ, കെ.​ജാ​സ്മി​ൻ , അ​മ​യ ശ്രീ​ജി​ത്ത്, പി.​അ​ഷ്മി​ക, എ.​സ​ൻ​മ​യ,കെ.​ആ​രാ​ധ്യ, ജി​ദ ജാ​ൻ​സി, പി.​പി.​അ​നി​ക, പി.​കെ.​ദേ​വ​സൂ​ര്യ, ത​ൻ​മ​യ​ഷി​ബു, എ​ന്നി​വ​രാ​ണ് ടീ​മം​ഗം​ങ്ങ​ൾ. വി​സ്മ​യ ഗി​തീ​ഷ് , സാ​റ, എം.​വൈ​ഗ, പി.​കെ.​ദേ​വാം​ഗ​ന, എ. ​ക​ണ്ണ​കി എ​ന്നി​വ​ർ റി​സ​ർ​വ് ക​ളി​ക്കാ​രു​മാ​ണ്.​ത​ല​ശേ​രി യു​ടി​എ​സ്‌​സി ക്ല​ബ് പ​രി​ശീ​ല​ക​ൻ സാ​മു​വ​ൽ രാ​ജ് ടീം ​പ​രി​ശീ​ല​ക​നും കേ​ര​ള ഹോ​ക്കി അം​ഗ​വും മു​ൻ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ടീം ​അം​ഗ​വു​മാ​യ വി.​സി. ബി​ജി​ത മാ​നേ​ജ​രു​മാ​ണ്.

Latest News

Up